കണ്ണൂർ: ദേശീയ വിരവിമുക്ത ദിനാചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മുണ്ടേരി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ നിർവഹിച്ചു. ഒന്‍പതാം ക്ലാസ് വിദ്യാർഥി സംപ്രേലക്ക് ഗുളിക നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്. മുണ്ടേരി സ്കൂള്‍ വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. കെ.ടി രേഖ അധ്യക്ഷത വഹിച്ചു.
ജില്ലയിലെ 1601 സ്കൂളുകളിലും 2504 അങ്കണവാടികളിലും വിദ്യാര്‍ഥികള്‍ക്ക് ഇന്നലെ വിരഗുളികകള് നല്കി. ഒന്ന് മുതല്‍ 19 വയസുവരെയുള്ള 5,67,475 കുട്ടികള്‍ക്കാണ് വിരനശീകരണത്തിനുള്ള ആല്‍ബന്റസോള്‍ ഗുളിക നൽകുക. വിരവിമുക്ത ദിനത്തില്‍ ഗുളിക കഴിക്കാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് ജനുവരി 12 ലെ മോപ് അപ്പ് ദിനത്തില്‍ ഗുളിക കഴിക്കാവുന്നതാണ്. ജില്ലാതല ഉദ്ഘാടന ചടങ്ങിൽ മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് സി.കെ. റസീന മുഖ്യാതിഥിയായിരുന്നു.
ഇരിട്ടി: പായം പഞ്ചായത്ത്തല ഉദ്ഘാടനം കുന്നോത്ത് സെന്റ് ജോസഫ്സ് യുപി സ്കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് എം. വിനോദ്കുമാർ വിദ്യാർഥിനി നിന ഫാത്തിമയക്ക് ഗുളിക നൽകി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എം. നൗഷാദ് അധ്യക്ഷത വഹിച്ചു. മുഖ്യാധ്യാപകൻ ബിജു കുറുമുട്ടത്ത്, പിഎച്ച്എൻ വി.ജെ. ഉഷ, ജെപിഎച്ച്എൻഷീമോൾ, ജെഎച്ച്ഐ സന്ദീപ്, സിനി , അനു, സ്കൂൾ ലീഡർ ഹന്ന മേരി തോമസ് എന്നിവർ പ്രസംഗിച്ചു . ഹെൽത്ത് ഇൻസ്പെക്ടർ ബിനോജ് സി കുട്ടിയാനി ക്ലാസെടുത്തു.
കോളിക്കടവ് ഡോൺ ബോസ്കോ സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സുമേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ബാബു കാറ്റാടി, കെ. ഷൈബു, ജെഎച്ച്ഐ അനിൽകുമാർ, ജെപിഎച്ച്എൻ അനിഷ, മുഖ്യാധ്യാപിക താര കുര്യൻ എന്നിവർ പങ്കെടുത്തു.
വിളമന ഗവ. എൽ പി സ്കൂളിൽ പായം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എൻ.ജെസി ഉദ്ഘാടനം ചെയ്തു. ജെഎച്ച്ഐ ജിതിൻ ജോർജ്, ജെപിഎച്ച്എൻ ദീപ, നിമിഷ, മുഖ്യാധ്യാപിക ഷീല എന്നിവർ പങ്കെടുത്തു. പെരുമ്പറമ്പ് യുപി സ്കൂളിൽ പഞ്ചായത്ത് അംഗം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു ജെഎച്ച്ഐ സിജു കേളോത്ത്, ജെപിഎച്ച്എൻ ആതിര, മഞ്ജു, മുഖ്യാധ്യാപകൻ സന്തോഷ്കുമാർ എന്നിവർ പങ്കെടുത്തു. വളവുപ്പാറ അങ്കണവാടിയിൽ പഞ്ചായത്ത് അംഗം ഡെന്നിസ് മാണി ഉദ്ഘാടനം ചെയ്തു. ജെപിഎച്ച്എൻ റിഷാന , മിനിഷ, അങ്കണവാടി വർക്കർ ശ്രീവിദ്യ എന്നിവർ പങ്കെടുത്തു. പഞ്ചായത്തിലെ മറ്റു വാർഡുകളിൽ പഞ്ചായത്തംഗങ്ങൾ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പരിധിയിലെ സ്കൂളുകൾ, കോളജുകൾ, അങ്കണവാടികൾ വഴി 6043 കുട്ടികൾക്കാണ് ഇന്നലെ ഗുളികകൾ നൽകിയത്. ഇന്നലെ ഗുളികൾ കഴിക്കാൻ കഴിയാത്ത കുട്ടികൾക്ക് മോപ് അപ്പ് ഡേ ആയ12ന് വീണ്ടും ഗുളിക നൽകുമെന്ന് വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. നിട്ടു തോമസ് അറിയിച്ചു.
ഇരിട്ടി: നഗരസഭയുടേയും താലൂക്ക് ആശുപത്രി ആരോഗ്യ വിഭാഗത്തിന്റേയും നേതൃത്വത്തിൽ ദേശീയ വിരമുക്ത ദിനാചരണം നടത്തി. നഗരസഭാ തല ഉദ്ഘാടനം ചാവശേരി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ നഗരസഭാ ചെയർപേഴ്സൺ വി. വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ കെ. സോയ അധ്യക്ഷത വഹിച്ചു.
കേളകം: ദേശീയ വിര വിമുക്തി ദിനാചരണം കേളകം പഞ്ചായത്ത് തല ഉദ്ഘാടനം മഞ്ഞളാംപുറം യുപി സ്കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെംബർ മൈഥിലി രമണൻ, സ്കൂൾ സീനിയർ അസിസ്റ്റൻറ് ഷിജോ മാത്യു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു. സ്കൂളിലെ എല്ലാ വിദ്യാർഥികൾക്കും വിര ഗുളിക വിതരണം ചെയ്തു.